
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. മലപ്പുറം ജില്ലയില്‍ തലക്കടത്തൂര്‍ സുലൈമാന്‍ പടി സ്വദേശി താഴത്തെതില്‍ അബു ബക്കര്‍ (49) ആണ് മരിച്ചത്. ഖത്തറിലെ ലാറി എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു ഇവിടെ നിന്നും അര്‍ബുദ രോഗബാധിതനായി ആണ് ചികിത്സാര്‍ത്ഥം നാട്ടിലേക്ക് പോയത് . ഐ.സി.എഫ്. അല്‍:ഖോര്‍ , തുമാമ, യുണിറ്റ് സെക്രട്ടറി കൂടിയായിരുന്നു.
ഫൗസിയയാണ് ഭാര്യ . മുസമ്മില്‍,ഫര്‍സാന,സഫ നസ്രിന്‍ മുസവിര്‍ എന്നിവര്‍ മക്കളും ഷഫീല്‍ മരുമകനുമാണ്.
കബറടക്കം നാളെ രാവിലെ 9.00ന് തലക്കടത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.