
അന്താരാഷ്ട്ര സുസ്ഥിരത സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ആദ്യ ഫിഫ ലോകകപ്പായി ഖത്തര്‍ 2022
അമാനുല്ല വടക്കാങ്ങര
ദോഹ: അന്താരാഷ്ട്ര സുസ്ഥിരത സര്‍ട്ടിഫിക്കേഷന്‍ നേടുന്ന ആദ്യ ഫിഫ ലോകകപ്പായി ഖത്തര്‍ 2022. ഫിഫയുടെയും ടൂര്‍ണമെന്റ് ഡെലിവറി ചെയ്യുന്നതിനുള്ള ആതിഥേയ രാജ്യത്തിന്റെയും പ്രവര്‍ത്തന വിഭാഗമായ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കമ്പനിക്ക് ഐ.എസ്.ഒ. 20121 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. സുസ്ഥിര സ്വഭാവത്തിലുള്ള കാര്യക്ഷമമായ മാനേജ്‌മെന്റ് സിസ്റ്റം വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ആവശ്യകതകള്‍ നിശ്ചയിക്കുന്ന അന്താരാഷ്ട്ര നിലവാരമാണ് ഇത് അടയാളപ്പെടുത്തുന്നത്. മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യത്തെ ഫിഫ ലോകകപ്പിന് കൃത്യം ഒരു വര്‍ഷം മുമ്പ് നടന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2021-ല്‍ ആരംഭിച്ച വിപുലമായ ഓഡിറ്റ് പ്രക്രിയയ്ക്ക് ശേഷമാണ് സര്‍ട്ടിഫിക്കേഷന്‍ അനുവദിച്ചത്