തവാഖ് ബാഡ്മിന്റണ്‍ ടുര്‍ണ്ണമെന്റ് : എറോസ് ചാമ്പ്യന്‍മാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ജീവകാരുണ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മുക്കം തണ്ണീര്‍ പൊയില്‍ നിവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ തവാഖിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒന്നാമത് ബാഡ്മിന്റണ്‍ ടുര്‍ണ്ണമെന്റില്‍ ഏബ്ള്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിലെ ജീവനക്കാരുടെ കൂട്ടായ്മ ‘എറോസ്’ ചാമ്പ്യന്‍മാരായി. വിവിധ കൂട്ടായ്മകള്ളും സംഘടനകളും തമ്മില്‍ മാറ്റുരച്ച മത്സരത്തില്‍ വാഴക്കാട് അസോസിയേഷന്‍ (വാഖ്) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബെസ്റ്റ് ഫ്‌ലെയര്‍ പ്ലേ ടീമിനുള്ള പ്രത്യേക അവാര്‍ഡിന് കള്ചറല്‍ ഫോറം തിരുവമ്പാടിയും ബെസ്റ്റ് പ്ലേയര്‍ക്കുള്ള സമ്മാനത്തിന് വാഴക്കാടിന്റെ ഷെഫിയും അര്‍ഹരായി.
അല്‍ അറബ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ബാഡ്മിന്റണ്‍ ടുര്‍ണ്ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ സ്‌പോര്‍സ് സെന്റര്‍ വൈസ് പ്രസിഡണ്ട് ഷെജി വലിയകത്ത് നിര്‍വ്വഹിച്ചു. തവാഖ് പോലുള്ള സംഘടനകള്‍ സ്‌പോര്‍ട്‌സ് രംഗത്തേക്ക് കടന്ന് വരുന്നത് അഭിനന്ദനാര്‍ഹമാണെന്നും ഇത്തരം പ്രാദേശിക കൂട്ടായ്മകളിലൂടെ പ്രവാസ ലോകത്തും സ്‌പോര്‍ട്‌സിനെ കൂടുതല്‍ ജനകീയ മാക്കാന്‍ സാധിക്കുമെന്നും അദ്ധേഹം പറഞ്ഞു. തവാഖ് പ്രസിഡണ്ട് മുജീബ് ടി ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ടുര്‍ണ്ണമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സ്‌പോര്‍സ് സെന്റര്‍ ബാഡ്മിന്റണ്‍ ഹെഡ് ഷെഫീറു റഹ്‌മാന്‍ മുഖ്യാതിയായിരുന്നു.
ബഷീര്‍ തുവാരിക്കല്‍, അബ്ബാസ് മുക്കം, അന്‍സാര്‍ അരിംബ്ര , ശാഹിദ് എം എ, അമീന്‍ എം എ കൊടിയത്തൂര്‍ , മന്‍സൂര്‍ അഹ്‌മദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മനാഫ് വി.പി സ്വാഗതവും തവാഖ് ജനറല്‍ സെക്രട്ടറി നിഷാം യു. കെ നന്ദിയും പറഞ്ഞു.
ചാമ്പ്യന്‍ മാര്‍ക്കുള്ള ട്രോഫി അല്‍ ഏബ്ള്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് അശ്കര്‍, സലാം എ പി (ഗ്രേസ് ഖത്തര്‍), ഇ എ നാസര്‍ , ഷിനാസ് മുക്കം , മുഹമ്മദ് കുട്ടി, ഖാദര്‍ മുക്കം എന്നിവര്‍ വിതരണം ചെയ്തു. റിയാസ് എ.പി ,മന്‍സൂര്‍ സി, ശംസു കെസി, ശിഹാബ് എ കെ , മുഹമ്മദ് തസ്‌നിം പി കെ ,ഉവൈസ് ഒ സി, ആശിഖ് , മുഷ്താഖ് മുഹമ്മദ് ,ഷറഫലി ഉടയാട ,സാദിഖ് എന്‍ , അജ്മല്‍ , റസ്സല്‍ തുടങ്ങിയവര്‍ ടൂര്‍ണ്ണമെന്റിന് നേതൃത്വം നല്‍കി