
Breaking News
പ്രാദേശിക ട്രാന്‍സ്ഫറുകള്‍ ആഴ്ചയിലുടനീളം നടത്താന്‍ സൗകര്യമൊരുക്കണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രാദേശിക ട്രാന്‍സ്ഫറുകള്‍ ആഴ്ചയിലുടനീളം നടത്താന്‍ സൗകര്യമൊരുക്കണമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ ഇടപാടുകാര്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.