
Archived Articles
350 അംഗങ്ങളെ ഐ.സി.ബി.എഫ് ഇന്‍ഷ്യൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്ത് കള്‍ചറല്‍ ഫോറം
അമാനുല്ല വടക്കാങ്ങര
ദോഹ. ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് പിന്തുണയുമായി കള്‍ചറല്‍ ഫോറം രംഗത്ത്. തങ്ങളുടെ 350 അംഗങ്ങളെ ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ത്താണ് കള്‍ചറല്‍ ഫോറം പിന്തുണ പ്രഖ്യാപിച്ചത്.
350 അംഗങ്ങളെ ഐ.സി.ബി.എഫ് ഇന്‍ഷ്യൂറന്‍സ് പദ്ധതിയില്‍ ചേര്‍ത്തതിന്റെ രേഖകള്‍ കള്‍ചറല്‍ ഫോറം ഭാരവാഹികള്‍ ഐസിബിഎഫ് ടീമിന് കൈമാറി.
ഐ.സി.ബി.എഫ് ഭാരവാഹികള്‍ കള്‍ചറല്‍ ഫോറം പിന്തുണക്ക് നന്ദി അറിയിച്ചു.