Breaking News
ഫിഫ 2022, സേവന സന്നദ്ധരായി ആയിരത്തിലധികം മല്ലു വളണ്ടിയര്‍മാര്‍
റഷാദ് മുബാറക്
ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി നടക്കുന്ന ഫിഫ 2022 ലോക കപ്പ് ഖത്തറിന്റെ ഗ്യാലറിയിലും പിന്നണിയിലും മലയാളി സാന്നിദ്ധ്യം ശ്രദ്ധേയമാകും. ആയിരത്തിലധികം മല്ലു വളണ്ടിയര്‍മാരാണ് സേവനരംഗത്ത് ഇതിനകം തന്നെ സാന്നിദ്ധ്യമുറപ്പിച്ചിട്ടുള്ളത്.
വളണ്ടിയര്‍മാരെ ഇന്റര്‍വ്യൂ നടത്തുന്ന പയനീര്‍ ഗ്രൂപ്പിലും മല്ലു വളണ്ടിയര്‍മാരുടെ നേതൃപരമായ പങ്കാളിത്തമുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തറില്‍ നടക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലേയും അവിഭാജ്യഘടകമായി മാറിയ മല്ലു വളണ്ടിയര്‍മാര്‍ ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും മലയാളി കമ്മ്യൂണിറ്റിക്ക് വിശേഷിച്ചും അഭിമാനകരമാണ് .