Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ആഘോഷങ്ങളില്‍ പങ്കെടുക്കൂ, ലോകകപ്പ് ഉദ്ഘാടന മല്‍സരത്തിനുള്ള ടിക്കറ്റ് സമ്മാനമായി നേടൂ

അമാനുല്ല വടക്കാങ്ങര

ദോഹ: ലോകകപ്പ് 2022-ന്റെ 100 ദിവസത്തെ കൗണ്ട്ഡൗണിന്റെ ഭാഗമായി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ്സി) ആരാധകര്‍ക്ക് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിന് ടിക്കറ്റ് സമ്മാനമായി നേടാനുള്ള അവസരമൊരുക്കുന്നു.

ഖത്തറിലെ ആരാധകര്‍ക്ക് ആഗസ്റ്റ് 11 മുതല്‍ 13 വരെ നടക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാം. അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിലേക്ക് കാറ്റഗറി 1 ടിക്കറ്റുകളാണ് സമ്മാനം.

രാജ്യത്തെ വിവിധ മാളുകളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. രസകരമായ ഗെയിമുകള്‍, ഷോകള്‍, പ്രകടനങ്ങള്‍ എന്നിവയോടൊപ്പം ആരാധകര്‍ക്ക് അവരുടെ ഫുട്‌ബോള്‍ കഴിവുകള്‍ പരീക്ഷിക്കുന്നതിനുള്ള അവസരവും നല്‍കുന്നു.

ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ ആഗസ്റ്റ് 11 മുതല്‍ 13 വരെ ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 10 മണി വരെയും, പ്ലേസ് വെന്‍ഡോമില്‍ അതേ ദിവസങ്ങളില്‍ ഉച്ച മുതല്‍ രാത്രി 10 മണി വരെയുമായിരിക്കും പരിപാടികള്‍. അതേസമയം, മാള്‍ ഓഫ് ഖത്തര്‍ ആഗസ്റ്റ് 12, 13 തീയതികളില്‍ ഉച്ച മുതല്‍ രാത്രി 10 വരെ ആഘോഷങ്ങള്‍ സംഘടിപ്പിക്കും, അതില്‍ അവസാന ദിനം 100 ഡേയ്സ് ടു ഗോ ഗ്രാന്‍ഡ് ഫിനാലെയും ഉള്‍പ്പെടുന്നു.

#100DaysToGo എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയിലേക്ക് അപ്ലോഡ് ചെയ്ത് ആഘോഷിക്കാന്‍ എസ്സി ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമേ ഈ മല്‍സരങ്ങളില്‍ പങ്കെടുക്കാനാവൂ .

Related Articles

Back to top button