
Breaking News
ഫിഫ 2022 ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലുള്ള ടിക്കറ്റ് വില്‍പ്പന നാളെ അവസാനിക്കും
റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ഖത്തര്‍ ലോകകപ്പിന്റെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലുള്ള ടിക്കറ്റ് വില്‍പ്പന നാളെ ഉച്ചക്ക് ദോഹ ,സമയം 12 മണിയോടെ അവസാനിക്കും.
ടിക്കറ്റുകള്‍ക്ക് പണം നല്‍കിക്കഴിഞ്ഞാല്‍,ഫാന്‍ ഐഡിയായ ഡിജിറ്റല്‍ ഹയ്യ കാര്‍ഡിന് അപേക്ഷിക്കാം. നവംബര്‍ 1 മുതല്‍ ഖത്തര്‍ സന്ദര്‍ശനത്തിന് ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണ് .
മാത്രമല്ല ഖത്തറിലെത്തിയ ശേഷം നവംബര്‍ 11 മുതല്‍ ഡിസംബര്‍ 23 വരെ മെട്രോയിലും ട്രാമിലും ടൂര്‍ണമെന്റിലും പബ്ലിക് ബസുകളിലും സ്റ്റേഡിയങ്ങളിലേക്കും (നിങ്ങളുടെ മത്സര ടിക്കറ്റിനൊപ്പം) സൗജന്യ പൊതുഗതാഗതത്തിലേക്കുമുള്ള പ്രവേശനം ഹയ്യാ കാര്‍ഡ് മുഖേനയായിരിക്കും.