
ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി മൊയ്തീന്‍ കുട്ടി(43) ആണ് മരിച്ചത്. ഗുരുതരമായി കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച്ചയായിലേറെയായി ഹമദ് ഐസിയുവില്‍ ആയിരുന്നു.
കഴിഞ്ഞ 10 വര്‍ഷത്തോളമായി ഖത്തറിലെ അറബ് യുനൈറ്റഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എച്ച്ആര്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ആയി ജോലി നോക്കുകയായിരുന്നു. ഫെബിന ദേവര്‍ കോവില്‍ ആണ് ഭാര്യ. സുഹാന്‍ തൂമ്പത്ത് മകനാണ് . മൊയ്തീന്‍ കുട്ടിയുടെ സഹോദരന്‍ മന്‍സൂര്‍ തൂമ്പത്ത് ഖത്തറിലുണ്ട്.
ഖബറടക്കം ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് മൊയ്തീന്‍ കുട്ടിയുടെ ഭാര്യാ പിതാവ് മുസ്തഫ ദേവര്‍ കോവില്‍ അറിയിച്ചു