Breaking News
നവീകരണത്തിനായി അല്‍ ഫര്‍ക്കിയ ബീച്ച് രണ്ട് മാസത്തേക്ക് അടച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: പുനരുദ്ധാരണത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി അല്‍ ഫര്‍ക്കിയ ബീച്ച് രണ്ട് മാസത്തേക്ക് അടച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.
ബീച്ചിന്റെ വികസനത്തിനും പുനരധിവാസത്തിനുമായാണ് ബീച്ച് അടച്ചിടുന്നതെന്നും ഒക്ടോബര്‍ 31 ഓടെ തുറക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.