
Breaking News
സ്റ്റേഡിയം 974 നും സുസ്ഥിരതയില്‍ പഞ്ചനക്ഷത്ര പദവി
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യത്തെ പൂര്‍ണ്ണമായും ഡീമൗണ്ടബിള്‍ ടൂര്‍ണമെന്റ് വേദിയായ സ്റ്റേഡിയം 974 ന് ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ ഭ ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന്റെ പഞ്ചനക്ഷത്ര പദവി ലഭിച്ചു.
സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫൈഡ് ഷിപ്പിംഗ് കണ്ടെയ്നറുകള്‍ പോലുള്ള പ്രീ ഫാബ്രിക്കേറ്റഡ് മോഡുലാര്‍ സ്റ്റീല്‍ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 40,000 ശേഷിയുള്ള സ്റ്റേഡിയം 974 രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും ഒരു നാഴികക്കല്ലാണ്.
ബുധനാഴ്ച നടന്ന ഒരു പ്രത്യേക പരിപാടിയില്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്ഡറ് ലെഗസിക്കുള്ളയുടെ എക്‌സിക്യൂട്ടീവുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി.