
ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസകള്‍ നവംബര്‍ 15 മുതല്‍, ആദ്യം അപേക്ഷിക്കുന്ന അഞ്ച് ലക്ഷം പേര്‍ക്ക് വിസ സൗജന്യം
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –
ദോഹ : ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസകള്‍ നവംബര്‍ 15 മുതല്‍ നല്‍കി തുടങ്ങുമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അറിയിച്ചു. 365 ദിവസവും ടൂറിസത്തിന് അനുകൂലമായ രാജ്യമായി ഇന്ത്യയെ പരിജയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍ക്രൈഡിബിള്‍ ഇന്ത്യ വര്‍ഷം മുഴുവനും ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ അഞ്ച് ലക്ഷം വിസകള്‍ സൗജന്യമായാണ് നല്‍കുകയെന്ന് അംബാസഡര്‍ അറിയിച്ചു. ദോഹ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ഹോസ്പിറ്റാലിറ്റി ഖത്തറിലെ ഇന്‍ക്രൈഡിബിള്‍ ഇന്ത്യ പവലിയന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അംബാഡസര്‍ ഇക്കാര്യം പറഞ്ഞത്.