Archived Articles
ചലനം ക്യു. കെ ഐ സി ശാഖാ സംഗമങ്ങള്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ഓര്‍ഗനൈസിംഗ് വിംഗ് സംഘടിപ്പിക്കുന്ന ചലനം ശാഖാ സംഗമങ്ങള്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി മുഴുവന്‍ ശാഖകളിലും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കരുത്തോടെ ക്യു. കെ.ഐ.സിയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്നതാണ് പരിപാടിയുടെ ഉദേശ്യം. ശാഖാ തലങ്ങളില്‍ ഇസ്ലാഹി സെന്റര്‍ നേതാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമങ്ങള്‍ ഇതിന് മുതല്‍കൂട്ടാവുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.
പരിപാടിയുമായി സഹകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 66292771 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.