Archived Articles

ഖത്തറിലെ പി.ആര്‍.ഒ സര്‍വ്വീസ് കമ്പനികള്‍ക്കായി പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പ്രഥമ ബിസിനസ് ഡെലിഗേറ്റ് മീറ്റ് ഒക്ടോബര്‍ 22ന്

റഷാദ് മുബാറക്

ദോഹ : ഖത്തറിലെ പി.ആര്‍.ഒ സര്‍വ്വീസ് കമ്പനികള്‍ക്കായി പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പ്രഥമ ബിസിനസ് ഡെലിഗേറ്റ് മീറ്റ് ഒക്ടോബര്‍ 22ന് വൈകുന്നേരം 6.30 മുതല്‍ 10 മണി വരെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പരസ്പര നെറ്റ്വര്‍ക്കിലൂടെയാണ് ബിസിനസില്‍ വളര്‍ച്ചയുണ്ടാവുകയെന്നും സമാന സേവന രംഗത്തുള്ളവരുടെ ഒത്തുചേരലുകളിലൂടെ ബിസിനസ് വളര്‍ത്താന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകുമെന്നതാണ് ഇത്തരം മീറ്റുകളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതെന്നും മാനേജ്മെന്റ് അഭിപ്രായപ്പെട്ടു.

ഒരു കമ്പനിയുടെ രൂപീകരണം മുതല്‍ ബിസിനസിന്റെ വിവിധ ഘട്ടങ്ങളില്‍ വരെ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് പി.ആര്‍.ഒ കമ്പനികള്‍. കമ്പനി രൂപീകരണം, സ്പോണ്‍സര്‍ഷിപ്പ് അറേഞ്ച്മെന്റ്, ഡോക്യൂമെന്റ്സ് മോഡിഫിക്കേഷന്‍ & റിന്യൂവല്‍, ലീഗല്‍ ട്രാന്‍സ്ലേഷന്‍, ബാങ്കിംഗ് സംവിധാനങ്ങള്‍, അക്കൗണ്ട് ഓപണിംഗ് തുടങ്ങിയ സേവനങ്ങളിലൂടെ ഖത്തറില്‍ ശ്രദ്ധയരായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് കഴിഞ്ഞ 10 വര്‍ഷമായി ഖത്തറില്‍ വിജയകരമായി പ്രവര്‍ത്തിച്ച് വരുന്നു. ഗ്രൂപ്പിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് വ്യത്യസ്തമായ ഈ മീറ്റ് സംഘടിപ്പിക്കുന്നത്.

ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രൊഫഷണല്‍ സര്‍വ്വീസസ്, അല്‍ തായി സര്‍വ്വീസസ്, പ്രൊഫഷണല്‍ ഡിജി സൊല്യൂഷന്‍സ്, നജാത്ത് ട്രേഡിംഗ്, ഫ്ളൈ ഗോ ടൂര്‍സ് & ട്രാവല്‍സ്, പ്രൊഫഷണല്‍ ഫിറ്റൗട്ട്, ഇമ്മാക്യൂലേറ്റ് എച്ച്.ആര്‍ കണ്‍സള്‍ട്ടന്റ്സ്, പ്രൊഫഷണല്‍ ജനറല്‍ ട്രേഡിംഗ്, ഫില്‍സ ടൂര്‍സ് ആന്റ് ട്രാവല്‍സ് പി.ആര്‍.ഒ സര്‍വ്വീസ്, എച്ച്.ആര്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ അക്കൗണ്ടിംഗ്, ലീഗല്‍ ട്രാന്‍സ്ലേഷന്‍ തുടങ്ങിയ മേഖലകളില്‍ അഡ്വാന്‍സ്ഡ് ട്രെയിനിംഗ് നല്‍കുന്ന പി.ബി. ജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങള്‍ ഖത്തറിലും കേരളത്തിലുമായി പ്രവര്‍ത്തിച്ച് വരുന്നു.

പത്താംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായും ഖത്തറില്‍ നടക്കുന്ന ഫിഫ 2022 വേള്‍ഡ് കപ്പിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും, ബിഡിഎം ഡെലിഗേറ്റസില്‍ നിന്നുള്ള 16 ടീമുകളെ ഉള്‍പ്പെടുത്തി പ്രൊഫഷണല്‍ സോക്കര്‍ ലീഗ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസ്സന്‍ തച്ചറക്കല്‍, ജനറല്‍ മാനേജര്‍ ഹസ്സന്‍ അലി പഞ്ചാനി, ഡയറക്ടര്‍ മുഹമ്മദ് നൈസാം, അല്‍ തായി മാനേജര്‍ ശംസുദ്ധീന്‍ തച്ചറക്കല്‍, ക്ലസ്റ്റര്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ശിജുമോന്‍ സിറിയക്, അല്‍ തായി സര്‍വ്വീസസ് നജ്മ ബ്രാഞ്ച് മാനേജര്‍ മന്‍സൂര്‍ അലി തച്ചറക്കല്‍ ബിസിനസ് ഡെലിഗേറ്റ്സ് മീറ്റ് മീഡിയ ഡയറക്ടര്‍ സിയാഹുറഹ്‌മാന്‍ എന്നിവര്‍ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!