
ഗ്രീന്‍ ലൈനില്‍ നാളെ മെട്രോ സര്‍വീസിന് പകരം ബസ് സര്‍വീസ്
റഷാദ് മുബാറക്
ദോഹ. ഗ്രീന്‍ ലൈനില്‍ നാളെ മെട്രോ സര്‍വീസിന് പകരം ബസ് സര്‍വീസായിരിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. മെട്രോ ലിങ്ക് സേവനങ്ങള്‍ പതിവ്‌പോലെ നടക്കും.
അല്‍ ബിദക്കും അല്‍ റിഫ മാള്‍ ഓഫ് ഖത്തര്‍ സ്റ്റേഷനുമിടയിലും , അല്‍ മന്‍സൂറക്കും ദോഹ ജദീദിനിടയിലും ഓരോ പത്തുമിനിറ്റിലും ബസ് സര്‍വീസുകളുണ്ടാകും.
വൈറ്റ് പാലസ് മെട്രോ സ്‌റ്റേഷനില്‍ ബസുകള്‍ സര്‍വീസ് നടത്തില്ല.