Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ചരിത്രം രചിച്ച് ഖത്തറിലെ പി.ആര്‍.ഒ സര്‍വ്വീസ് കമ്പനികളുടെ പ്രഥമ ബിസിനസ് ഡെലിഗേറ്റ് മീറ്റ് സമാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറിലെ പ്രമുഖ പി.ആര്‍.ഒ കമ്പനിയായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, പി.ആര്‍.ഒ സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കായി സംഘടിപ്പിച്ച പ്രഥമ ബിസിനസ് ഡെലിഗേറ്റ് മീറ്റ് വിജയകരമായി സമാപിച്ചു.

ഒരു കമ്പനിയുടെ രൂപീകരണം മുതല്‍ ബിസിനസിന്റെ വിവിധ ഘട്ടങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു വിഭാഗമാണ് പി.ആര്‍.ഒ കമ്പനികള്‍. കമ്പനി രൂപീകരണം, സ്‌പോണ്‍സര്‍ഷിപ്പ് അറേഞ്ച്‌മെന്റ്, ഡോക്യൂമെന്റ്‌സ് മോഡിഫിക്കേഷന്‍ & റിന്യൂവല്‍, ലീഗല്‍ ട്രാന്‍സ്‌ലേഷന്‍, ബാങ്കിംഗ് സംവിധാനങ്ങള്‍, അക്കൗണ്ട് ഓപ്പണിംഗ് തുടങ്ങിയ സേവനങ്ങളിലൂടെ ഖത്തറില്‍ ശ്രദ്ദേയരായ അറുപതോളം പി.ആര്‍.ഒ കമ്പനികളെ പങ്കെടുപ്പിച്ചാണ് ഈ വ്യത്യസ്തമായ ഈ മീറ്റ് സംഘടിപ്പിച്ചത്.

ക്രൗണ്‍ പ്ലാസ് ഹോട്ടലില്‍ വെച്ച് നടന്ന ഡെലിഗേറ്റ് മീറ്റ് ഖത്തര്‍ കമ്മ്യൂണിറ്റി പോലീസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പബ്ലിക് റിലേഷന്‍ സെക്രട്ടറി മേജര്‍ തലാല്‍ മെനസ്സര്‍ അല്‍മദ്ഹൂരി ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍ മുഖ്യാതിഥിയായ ചടങ്ങില്‍ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസ്സന്‍ തച്ചറക്കല്‍ അദ്ധ്യക്ഷനായിരുന്നു.

പരസ്പര നെറ്റ് വര്‍ക്കിലൂടെയാണ് ബിസിനസില്‍ വളര്‍ച്ചയുണ്ടാകുകയെന്നും സമാന സേവന രംഗത്തുള്ളവരുടെ ഒത്തുചേരലുകളിലൂടെ എല്ലാവര്‍ക്കും ബിസിനസില്‍ പുരോഗതിയുണ്ടാകുമെന്നും ഓര്‍മിപ്പിച്ച മീറ്റ് വ്യത്യസ്തമായ ചര്‍ച്ചകളാലും ആദരിക്കലുകളാലും ശ്രദ്ദേയമായി.

പി.ആര്‍.ഒ സേവനരംഗത്തു 20 വര്‍ഷം പൂര്‍ത്തിയാക്കിയ ഖത്തര്‍ ടൈപ്പിംഗ്, ഹെല്‍പ് ലൈന്‍ ഗ്രൂപ്പ്, സ്പീഡ് വേ സര്‍വീസസ് എന്നീ കമ്പനികളെ ആദരിച്ചത് ഏറെ ശ്രദ്ധേയമായി. ചടങ്ങില്‍ മേജര്‍ തലാല്‍ മെനസ്സര്‍ അല്‍മദ്ഹൂരിയെ അലി ഹസ്സന്‍ തച്ചറക്കല്‍ മെമന്റോ നല്‍കി ആദരിച്ചു. മീറ്റിന്റെ ഗോള്‍ഡന്‍ സ്പോണ്‍സറും ദശാവര്‍ഷികമാഘോഷിക്കുന്ന ക്ലസ്റ്റര്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഷൈജു സിറിയകിന് മേജര്‍ തലാല്‍ മെനസ്സര്‍ അല്‍മദ്ഹൂരി മെമന്റോ നല്‍കി ആദരിച്ചു.

മീറ്റിനോടനുബന്ധിച്ച് നടന്ന പാനല്‍ ഡിസ്‌കഷനില്‍ പ്രൊഫഷണല്‍ ബിസിനസിനെ പ്രതിനിധീകരിച്ച് അലി ഹസ്സന്‍ തച്ചറക്കല്‍, ഹെല്‍പ്പ് ലൈന്‍ പ്രതിനിധി ശിഹാബ്, റാഗ് ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അസ് ലം, ട്രസ്റ്റ് ലിങ്ക് സെര്‍വിസ്സ് മാനേജിങ് പാര്‍ട്ണര്‍ അല്‍ത്താഫ്, കെന്‍സ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ്, അല്‍ മവാസിം സര്‍വ്വീസസ് മാനേജിംഗ് ഡയറക്ടര്‍ ശഫീഖ് ഹുദവി, ബിസിനസ് ഡെലിഗേറ്റ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് നൈസാം എന്നിവര്‍ പങ്കെടുത്തു.

മീറ്റില്‍ പ്രൊഫഷണല്‍ ഫിറ്റ് ഔട്ടിന്റെ ലോഞ്ചിംഗ് കെ.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും, പി.ബി.ജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ലൈന്‍ എച്ച്.ആര്‍ കോഴ്‌സ് ലോഞ്ചിംഗ് ഇസ് ലാം ഓണ്‍വെബ് ഡയറക്ടര്‍ അബ്ദുല്‍ മജീദ് ഹുദവിയും, പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പി.എസ്.എല്‍ ജേഴ്‌സി ലോഞ്ചിംഗ് കേരള ബിസിനസ് ഫോറം സെക്രട്ടറി നിഹാദ് അലിയും, ആദം ട്രാവല്‍സ് ബിസിനസ് ടൂര്‍ പാക്കേജ് ലോഞ്ചിംഗ് ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീറും നിര്‍വ്വഹിച്ചു.

ഐ.സി.ബി.എഫ് ആക്ടിംഗ് പസിഡന്റ് വിനോദ് നായര്‍, ഐ.പി.ബി.സി പ്രസിഡന്റ് ജാഫര്‍ സ്വാദിഖ്, കേരള ബിസിനസ് ഫോറം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.ആര്‍ ജയരാജ്, മുന്‍ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഖത്തര്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ഡോ. ബഹാവുദ്ദീന്‍ ഹുദവി, എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ പ്രസിഡന്റ് സയ്യിദ് മുര്‍ഷിദ് തങ്ങള്‍, പാക്ക് ആന്‍ഡ് പ്രിന്റ് മാനേജര്‍ നജാസ്, ഫെഡറല്‍ എക്സ്പെര്‍ട്ട് മാനേജിങ് ഡയറക്ടര്‍ ഖമറുല്‍ ഇസ് ലാം, ആദംസ് ട്രാവല്‍ മാനേജിങ് ഡയറക്ടര്‍ ഫസല്‍, റുഖിയ ടി. സി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

റേഡിയോ മലയാളം 98.6 എഫ്.എം ആര്‍.ജെ പാര്‍വ്വതി അവതാരകയായിരുന്നു. പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഹസന്‍ അലി പഞ്ചവാനി സ്വാഗതവും, ബി.ഡി.എം എക്‌സിക്യൂട്ടീവ് അഹ്‌സാന നന്ദിയും പറഞ്ഞു.

ഡെലിഗേറ്റ്‌സ് മീറ്റിന് ബി.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടര്‍ നൈസാം, ഹനീഫ തച്ചറക്കല്‍, സിയാഹുറഹ്‌മാന്‍, മന്‍സൂര്‍ തച്ചറക്കല്‍, ശംസുദ്ധീന്‍ തച്ചറക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

 

Related Articles

Back to top button