ഖത്തറില്‍ വീണ്ടും കോവിഡ് മരണം, കോവിഡ് പ്രതിദിന ശരാശരി കുറയുന്നു, രാജ്യത്ത് നിലവില്‍ 1967 രോഗികള്‍ മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വീണ്ടും കോവിഡ് മരണം, കോവിഡ് പ്രതിദിന ശരാശരി കുറയുന്നു, രാജ്യത്ത് നിലവില്‍ 1967 രോഗികള്‍ മാത്രം
പൊതുജനാരോഗ്യം ഇന്ന് പ്രസിദ്ധീകരിച്ച ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 23 ആഴ്ചയിലെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ നാലാാഴ്ചയായി തുടര്‍ച്ചയായി കോവിഡ് പ്രതിദിന ശരാശരി കുറയുന്നതായാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കമ്മ്യൂണിറ്റി കേസുകളിലും യാത്രക്കാര്‍ക്കിടയിലെ കേസുകളിലും കുറവുണ്ടെന്നത് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് .
ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 23 ആഴ്ചയിലെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് കോവിഡ് ശരാശരി 452 കമ്മ്യൂണിറ്റി കേസുകളും 38 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം 490 ആയി കുറഞ്ഞിട്ടുണ്ട്.
ഒക്ടോബര്‍ 10 മുതല്‍ ഒക്ടോബര്‍ 16 ആഴ്ചയിലെ പ്രതിദിന ശരാശരി 564 കമ്മ്യൂണിറ്റി കേസുകളും 54 യാത്രക്കാര്‍ക്കിടയിലെ കേസുകളുമടക്കം 620 ആയിരുന്നു.
രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ കഴിഞ്ഞ ആഴ്ചയില്‍ 2543 ആയിരുന്നത് ഈ ആ ആഴ്ചയില്‍ 1967 കുറഞ്ഞുവെന്നതും ആശ്വാസകരമാണ് .
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 684 ആയി .