Breaking News
അന്താരാഷ്ട്ര ലോകകപ്പ് ആരാധകര്‍ക്ക് ഇമെയില്‍ വഴി ഹയ്യ പ്രവേശനാനുമതി ലഭിച്ചുതുടങ്ങി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിന് ടിക്കറ്റെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര ലോകകപ്പ് ആരാധകര്‍ക്ക് ഇമെയില്‍ വഴി ഹയ്യ പ്രവേശനാനുമതി ലഭിച്ചുതുടങ്ങി. ലോകകപ്പിനായി ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റാണിത്.
നവംബര്‍ 1 മുതല്‍ ഹയ്യ പ്രവേശന പെര്‍മിറ്റുള്ള എല്ലാവര്‍ക്കും ഖത്തറിലേക്ക് വരാം.
എ 4 സൈസ് പെര്‍മിറ്റില്‍, പേര്, ദേശീയത, ഹയ്യ കാര്‍ഡ് നമ്പര്‍ എന്നിവയ്ക്ക് പുറമെ ഒരു ക്യുആര്‍ കോഡിനൊപ്പം വ്യക്തിയുടെ ഫോട്ടോയുമാണ് ഉള്ളത്.
നാല് ഭാഗങ്ങളായി മടക്കാവുന്ന എന്‍ട്രി പെര്‍മിറ്റ് ഖത്തറിലെ ആരാധകരുടെ അനുഭവം ആസ്വദിക്കാനുള്ള ഡിജിറ്റല്‍ ഗേറ്റ്വേയാണ്. പ്രവേശന പെര്‍മിറ്റ് എ4 പേപ്പറില്‍ നല്ല നിലവാരമുള്ള പ്രിന്റൗട്ടായി കരുതം. രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും മറ്റു സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോഴും ഹയ്യാ കാര്ഡ് സ്‌കാന്‍ ചെയ്യേണ്ടിവരും.