Archived ArticlesUncategorized

വെസ്റ്റ് ബേ നോര്‍ത്ത് ബീച്ചിനെ അലങ്കരിച്ച് കുവൈറ്റി വിഷ്വല്‍ ആര്‍ട്ടിസ്റ്റ് മുനീറ അല്‍ ഖാദിരിയുടെ സെഫിര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ വെസ്റ്റ് ബേ നോര്‍ത്ത് ബീച്ചിനെ അലങ്കരിച്ച് കുവൈറ്റി വിഷ്വല്‍ ആര്‍ട്ടിസ്റ്റ് മുനീറ അല്‍ ഖാദിരിയുടെ സെഫിര്‍. വെസ്റ്റ് ബേ നോര്‍ത്ത് ബീച്ചിലൂടെ നടക്കുമ്പോള്‍ തീരപ്രദേശത്തെ പ്രകാശിപ്പിക്കുന്ന ഒരു പുതിയ ഇന്‍സ്റ്റാളേഷന്‍ ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കും. പ്രശസ്ത കുവൈത്തി വിഷ്വല്‍ ആര്‍ട്ടിസ്റ്റ് മുനീറ അല്‍ ഖാദിരിയുടെ സെഫിര്‍ എന്ന കലാസൃഷ്ടി പ്രദേശത്തിന്റെ പ്രകൃതി പരിസ്ഥിതിയെ ആഘോഷിക്കുന്നതാണ്.


ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റി, ഖത്തര്‍ മ്യൂസിയങ്ങളുമായി സഹകരിച്ചാണ് വെസ്റ്റ് ബേ നോര്‍ത്ത് ബീച്ചില്‍ കലാസൃഷ്ടികള്‍ അനാച്ഛാദനം ചെയ്തത്.

‘വെസ്റ്റ് ബേ നോര്‍ത്ത് ബീച്ചില്‍ നമ്മുടെ തീരപ്രദേശത്തെ പ്രകാശിപ്പിക്കുകയും നമ്മുടെ പ്രദേശത്തിന്റെ പ്രകൃതി പരിസ്ഥിതിയെ ആഘോഷിക്കുകയും ചെയ്യുന്ന മനോഹരമായ ഒരു ഇന്‍സ്റ്റാളേഷനാണ് കുവൈത്തി വിഷ്വല്‍ ആര്‍ട്ടിസ്റ്റ് മുനീറ അല്‍ ഖാദിരിയുടെ സെഫിര്‍ എന്നും എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന മറ്റൊരു പൊതു ബീച്ച് വികസിപ്പിച്ചതിന് അഷ്ഗാലിന് അഭിനന്ദനങ്ങള്‍ എന്നും ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ശൈഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അഭിപ്രായപ്പെട്ടു.

അറേബ്യന്‍ പെനിന്‍സുലയില്‍ കാണപ്പെടുന്ന ഫോസിലൈസ്ഡ് മറൈന്‍ ആല്‍ഗകളില്‍ കാണപ്പെടുന്ന ഒരു സൂക്ഷ്മജീവിയുടെ വലിയ തോതിലുള്ള ആവിഷ്‌ക്കാരമാണ് സെഫീര്‍. ഖത്തറിലെ സമുദ്ര പരിസ്ഥിതിയിലേക്ക് വെളിച്ചം വീശുന്നതിനും ഓക്സിജന്റെ മറ്റ് സ്രോതസ്സുകളെക്കുറിച്ചും സമുദ്രജീവികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവല്‍ക്കരിക്കാനും ശില്‍പങ്ങള്‍ ഉള്ളില്‍ നിന്ന് പ്രകാശം പരത്തുന്നു.

Related Articles

Back to top button
error: Content is protected !!