
Breaking News
സൗദി അറേബ്യയുടെ ചരിത്രവിജയം ആഘോഷിച്ച് ഖത്തറിലെ കെട്ടിടങ്ങളും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ അര്‍ജന്റീനയ്ക്കെതിരായ സൗദി അറേബ്യയുടെ ചരിത്രവിജയം ആഘോഷിക്കാന്‍ ദോഹയിലെ കെട്ടിടങ്ങള്‍ സൗദി നിറങ്ങളില്‍ തിളങ്ങി. സൗദി പതാകയും വര്‍ണങ്ങളും തോരണങ്ങളായി ഖത്തറിലെ പടുകൂറ്റന്‍ കെട്ടിടങ്ങളില്‍ മിന്നിത്തിളങ്ങുന്ന മനോഹരമായ കാഴ്ച ഇന്നലെ കോര്‍ണിഷിനെ തന്നെ മനോഹരമാക്കി.
അറേബ്യന്‍ നാട്ടിലെ പ്രഥമ ലോകകപ്പില്‍ അറബ് വസന്തം വിരിയിച്ച സൗദിയുടെ പോരാട്ട വിജയം ലോകമെമ്പാടും ചര്‍ച്ച ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഖത്തറിന്റെ ഈ സ്‌നേഹ പ്രകടനം കൂടുതല്‍ ശ്രദ്ധേയമായത്.