Breaking News

ഫിഫ 2022 ഗ്രൂപ്പ് തലമല്‍സരങ്ങള്‍ ആദ്യ ഘട്ടം പിന്നിടുമ്പോള്‍

റഷാദ് മുബാറക്

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഗ്രൂപ്പ് തലമല്‍സരങ്ങള്‍ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ പല വമ്പന്മാര്‍ക്കും കാലിടറുന്നതാണ് കണ്ടത്. അര്‍ജന്റീന സൗദിയോട് തോറ്റതും ജര്‍മനി ജപ്പാനുമായി പരാജയപ്പെട്ടതും ഈ ഘട്ടത്തിലെ ഏറ്റവും വലിയ തോല്‍വികളായിരുന്നു. ശക്തരായ ബെല്‍ജിയവും പോര്‍ച്ചുഗലും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. എന്നാല്‍ ഇംഗ്‌ളണ്ടും സ്്‌പെയിനും അനായാസം ജയിച്ചുകയറിയതും ആദ്യ റൗണ്ടിലെ അനുഭവമായിരുന്നു.


ഗ്രൂപ്പ് തലമല്‍സരങ്ങള്‍ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ഗ്രൂപ്പ് എ യില്‍ നെതര്‍ലാന്റ്‌സും ഇക്വഡോറും 3 പോയന്റുകള്‍ വീതം നേടി മുന്നിലാണ് . സെനഗലും ഖത്തറുമാണ് മൂന്നും നാലും സ്ഥാനത്തുള്ളത്.


ഗ്രൂപ്പ് ബി യില്‍ 3 പോയന്റുമായി ഇംഗ്‌ളണ്ട് ഒന്നാം സ്ഥാനത്തും ഓരോ പോയന്റ് വീതം നേടിയ വെയില്‍സും യു.എസ്.എയും രണ്ടാം സ്ഥാനത്തും ഇറാന്‍ അവസാന സ്ഥാനത്തുമാണ് .


ഗ്രൂപ്പ് സി യില്‍ 3 പോയന്റുമായി സൗദി അറേബ്യയാണ് ഒന്നാം സ്ഥനത്ത്. പോളണ്ടും മെക്‌സിക്കോയും ഓരോ പോയന്റുകള്‍ വീതം നേടി രണ്ടാം സ്ഥാനത്തും പോയന്റുകളൊന്നുമില്ലാതെ അര്‍ജന്റീന അവസാന സ്ഥാനത്തുമാണ്.


ഗ്രൂപ്പ് ഡി യില്‍ 3 പോയന്റുമായി ഫ്രാന്‍സ് ഒന്നാം സ്ഥാനത്തും തുനീഷ്യയും ഡെന്മാര്‍ക്കും രണ്ടാം സ്ഥാനത്തുമാണുള്ളത്. ഓസ്‌ട്രേലിയയാണ് ഈ ഗ്രൂപ്പില്‍ അവസാന സ്ഥാനത്തുള്ളത്.


ഗ്രൂപ്പ് ഇ യില്‍ 3 പോയന്റുകളുമായി സ്‌പെയിനും ജപ്പാനുമാണ് ഒന്നാം സ്ഥാനത്ത്. ജര്‍മനി രണ്ടാം സ്ഥാനത്തും കോസ്റ്ററിക്ക അവസാന സ്ഥാനത്തുമാണ് .


ഗ്രൂപ്പ് എഫില്‍ 3 പോയന്റുമായി ബെല്‍ജിയം ഒന്നാം സ്ഥാനത്തും ക്രൊയേഷ്യയും മൊറോക്കോയും ഓരോ പോയന്റുകള്‍ വീതം നേടി രണ്ടാം സ്ഥാനത്തും കനഡ അവസാന സ്ഥാനത്തുമാണ് .


ഗ്രൂപ്പ് ജി യില്‍ 3 പോയന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തും സ്വിറ്റ്‌സര്‍ലാണ്ട് രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് കാമറൂണും നാലാം സ്ഥാനത്ത് സെര്‍ബിയയുമാണുള്ളത്.

ഗ്രൂപ്പ് എച്ചില്‍ 3 പോയന്റുമായി പോര്‍ച്ചുഗലാണ് മുന്നില്‍. സൗത്ത് കൊറിയ , ഇറുഗ്വായ് എന്നിവര്‍ ഓരോ പോയന്റ് വീതം നേടി രണ്ടാം സ്ഥാനത്തും ഘാന അവസാന സ്ഥാനത്തുമാണുള്ളത്.

Related Articles

Back to top button
error: Content is protected !!