
Breaking News
ഖത്തറില്‍ എല്ലാം അണ്ടര്‍ കണ്‍ട്രോള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ എല്ലാം അണ്ടര്‍ കണ്‍ട്രോള്‍ . ഫിഫ 2022 ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും അസ്ഥാനത്താക്കി സംഘാടക മികവിലും സൗകര്യങ്ങളിലുമെന്ന പോലെ ആസൂത്രണ വൈഭവത്തിലും ഖത്തര്‍ മാതൃകാപരമായി മുന്നേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. താമസ സൗകര്യം, ഗതാഗത സംവിധാനം, ക്രൗഡ് മാനേജ്‌മെന്റ് മുതലായ വിഷയങ്ങളില്‍ എല്ലാവരേയും അല്‍ഭുതപ്പെടുത്തുന്ന രീതിയിലാണ് ഖത്തര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.