
Breaking News
സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് തീര്‍ത്ത ശക്തമായ പ്രതിരോധത്തെ ഭേദിച്ചാണ് മഞ്ഞപ്പട വിജയിച്ചത്.
നെയ്മറില്ലാതെ കളത്തിലിറങ്ങിയ ബ്രസീലിന് സ്വിറ്റ്സര്‍ലന്‍ഡ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചപ്പോള്‍ കളി ഏറൈ ആവേശകരമായി. കളിയുടെ എണ്‍പത്തിമൂന്നാം മിനിറ്റിലാണ് കാസമിറോ സ്വിറ്റ്സര്‍ലന്‍ഡിന്റെ വല കുലുക്കിയത്.