Breaking News
സ്‌പെയിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലില്‍
റഷാദ് മുബാറക്
ദോഹ. ഖത്തര്‍ ലോകകപ്പിന്റെ വാശിയേറിയ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ സ്‌പെയിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഇന്ന് വൈകുന്നേരം 6 മണിക്ക് എഡ്യൂക്കേഷണ്‍ സിറ്റി സ്റ്റേഡിയത്തില്‍ മൊറോക്കോയും സ്പെയിനും തമ്മിലുള്ള പോരാട്ടം കല്‍പന്തുകളിയാരാധകരെ ആവേശത്തിലാക്കി. ഇരു ടീമുകളും പൊരുതി കളിച്ചതിനാല്‍ ആര്‍ക്കും ഗോളടിക്കാനാവാതെയാണ് കളിയവസാനിച്ചത്.
എക്‌സ്ട്രാ ടൈമിലും ഗോളടിക്കാനാവാതെ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ഗോളി സ്‌പെയിനിന്റെ മൂന്ന് ഷൂട്ടുകളും തടുത്താണ് മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്.