Breaking News
ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയുടെ സെമി ഫൈനലിനായി മുപ്പത് പ്രത്യേക വിമാനങ്ങളില്‍ മൊറോക്കന്‍ ആരാധകരെത്തുമെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പ് ചരിത്രത്തിലാദ്യമായി സെമി ഫൈനലിലെത്തി ആഫ്രിക്കന്‍-അറബ് ജനതയുടെ അഭിമാനം ഉയര്‍ത്തി പുതുചരിത്രം രചിക്കാനൊരുങ്ങുന്ന മൊറോക്കന്‍ ടീമിന്റെ സെമി ഫൈനല്‍ പോരാട്ടം കാണാന്‍ മൊറോക്കാന്‍ ആരാധകര്‍ 30 പ്രത്യേക വിമാനങ്ങളിലായി ദോഹയിലെത്തുമെന്ന് റിപ്പോര്‍ട്ട്.
ഇന്നും നാളെയുമായി കാസബ്‌ളാങ്ക എയര്‍പോര്‍ട്ടില്‍ നിന്ന് ദോഹയിലേക്ക് 30 സ്‌പെഷ്യല്‍ ഫ്‌ലൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുമെന്ന് മൊറോക്കന്‍ വിമാന കമ്പനിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
നാളെ രാത്രി 10 മണിക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സുമായുള്ള മൊറോക്കോയുടെ പോരാട്ടം.