ഖത്തര്‍ ലോകകപ്പ് സുരക്ഷിതമാക്കുന്നതില്‍ സേവനമനുഷ്ഠിച്ച സുരക്ഷാ കമ്മിറ്റി അംഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പ് സുരക്ഷിതമാക്കുന്നതില്‍ സേവനമനുഷ്ഠിച്ച സുരക്ഷാ കമ്മിറ്റി അംഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയത്തിന്റെ തീയറ്ററില്‍ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ടൂര്‍ണമെന്റ് സുരക്ഷിതമാക്കുന്നതിന് സേവനമനുഷ്ഠിച്ച സുരക്ഷാ കമ്മിറ്റി അംഗങ്ങളുമായും സ്ഥാപനങ്ങളുമായും കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയില്‍, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസകളും ടൂര്‍ണമെന്റ് സുരക്ഷിതമാക്കുന്നതിനും സംഘടിപ്പിക്കുന്നതിനുമുള്ള അവരുടെ പ്രശംസനീയമായ ശ്രമങ്ങള്‍ക്കുള്ള ് നന്ദിയും അറിയിച്ചു.ടൂര്‍ണമെന്റ് നടത്തിയ ചരിത്ര നേട്ടത്തിന് അഭിനന്ദിക്കുകയും ടൂര്‍ണമെന്റ് സുരക്ഷാ സേനാംഗങ്ങളുടെ ടീം സ്പിരിറ്റിനെ അഭിനന്ദിക്കുകയും ചെയ്തു.
ഖത്തറിലെ നിരവധി സുരക്ഷാ മേഖലകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം നിരവധി ഉന്നത മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.