ഖത്തറില്‍ പ്രതിദിന കോവിഡ് ശരാശരി വീണ്ടും കുറഞ്ഞു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് ശരാശരി വീണ്ടും കുറഞ്ഞു. ലോകകപ്പിന് ശേഷം ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടിയേക്കാമെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും വന്നിരുന്നെങ്കിലും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഡിസംബര്‍ 19 മുതല്‍ 25 വരെയുള്ള കാലത്തെ പ്രതിവാര റിപ്പോര്‍ട്ടനുസരിച്ച് ഖത്തറിലെ പ്രതിദിന ശരാശരി കോവിഡ് കേസുകള്‍ 259 ആയി കുറഞ്ഞിട്ടുണ്ട്.
ഡിസംബര്‍ 12 മുതല്‍ 18 വരെയുള്ള കാലത്തെ പ്രതിവാര റിപ്പോര്‍ട്ടനുസരിച്ച് ഖത്തറിലെ പ്രതിദിന ശരാശരി കോവിഡ് കേസുകള്‍ 288 ആയിരുന്നു .കഴിഞ്ഞ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് മൊത്തം 1038 കോവിഡ് രോഗികളുണ്ടായിരുന്നത് പുതിയ റിപ്പോര്‍ട്ടനുസരിച്ച് 1007 ആയി കുറഞ്ഞിട്ടുണ്ട്.
രാജ്യത്ത് സ്ഥിതിഗതികള്‍ ആശാവഹമാണെങ്കിലും കോവിഡ് കേസുകള്‍ ഭീഷണി സൃഷ്ടിക്കുന്ന രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുകയും കോവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കുകയും ചെയ്യണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.