
പ്രവചന മല്‍സരം കെ പി എ ക്യു സമ്മാനദാനം നിര്‍വഹിച്ചു
ദോഹ.കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ സംഘടിപ്പിച്ച ഫിഫ 2022 വേള്‍ഡ് കപ്പ് പ്രവചന മല്‍സരത്തിലെ വിജയി കള്‍ക്കുള്ള സമ്മാനദാനം കഴിഞ്ഞ ദിവസം അല്‍ സഹീം ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു.
മല്‍സരത്തില്‍ ജബ്ബാര്‍ നന്തി ഒന്നാം സമ്മാനവും ജാഫര്‍ പി.പി രണ്ടാ സമ്മാനവും, നൗഫല്‍ എം.കെ., വിവേക് എന്നിവര്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ഭാരവാഹികള്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ കൈമാറി.
പ്രവചന മല്‍സരം നിയന്ത്രിച്ചിരുന്നത് സെക്രട്ടറി ഷൗക്കത്ത് എലത്തൂര്‍ ആയിരുന്നു.
പ്രസിഡന്റ് അബ്ദുല്‍ റഹിം വേങ്ങേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഭരത് ആനന്ദ് സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
ചടങ്ങില്‍ ഉപദേശക സമിതി അംഗം ഗഫൂര്‍ കാലിക്കറ്റ് , ഷമീര്‍ കെ.പി , വാസു വാണിമേല്‍ ,വൈസ് പ്രസിഡണ്ടുമാരായ കൃഷ്ണകുമാര്‍ റാഷിദ് സമസ്യ എന്നിവരും എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.