Local NewsUncategorized
മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ; ഏറ്റവും നല്ല നിരക്കില്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാം

ദോഹ. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുള്ള തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യമിടിയുകയാണ്.
റിയാലും ദിര്‍ഹവും 24 രൂപയിലേക്ക് അടുക്കുന്നു. 2025 ഫെബ്രുവരിയിലായിരുന്നു ഇതേ നിരക്കില്‍ പ്രവാസികള്‍ക്ക് പണം അയക്കാന്‍ സാധിച്ചിരുന്നത്.
ശമ്പളം ലഭിക്കുന്ന സമയമായതും കൂടുതല്‍ പ്രവാസികള്‍ക്ക് പണം അയക്കാന്‍ അവസരമാവുമെന്ന് പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ചൂണ്ടിക്കാട്ടി.
