
ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി കോഴ്സ് പുതിയ ബാച്ച് ജനുവരി 20 ന് ആരംഭിക്കും
ദോഹ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി കോഴ്സ് പുതിയ ബാച്ച് ജനുവരി 20 ന് ആരംഭിക്കും . വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന, അറബി ഭാഷയുടെ ബാലപാഠം പോലും അറിയാത്തവര്‍ക്ക് പ്രാഥമികമായി അറബി എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും സഹായിക്കുന്ന അടിസ്ഥാന കോഴ്‌സാണിത്.
കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ ആയിരക്കണക്കിന് പഠിതാക്കള്‍ ഈ പ്രോഗ്രാം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സീറ്റുകള്‍ പരിമിതമായതിനാല്‍ കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 55526275 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പെട്ട് സീറ്റ് ബുക്ക് ചെയ്യണം.