Breaking News
ഖത്തറിലെ തക്കാളി വിളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണ പദ്ധതിയുമായി ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍: വിദ്യാഭ്യാസം, ഗവേഷണം, കമ്മ്യൂണിറ്റി എന്നിവയുടെ പങ്കാളി സര്‍വകലാശാലകളിലൊന്നായ ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റി ഖത്തറിലെ തക്കാളി വിളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണ പദ്ധതി ആരംഭിച്ചു.
ടെക്‌സസ് എ ആന്‍ഡ് എം അഗ്രിലൈഫ് റിസര്‍ച്ച്, ഖത്തറിലെ ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി, ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന അഗ്രിക്കോ എന്നിവര്‍ സംയുക്തമായാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.
ഖത്തറില്‍ തക്കാളി ഉല്‍പ്പാദനക്ഷമത, ഗുണമേന്മ എന്നിവ വര്‍ധിപ്പിക്കുന്നതിനുള്ള പരിസ്ഥിതി, ഹൈഡ്രോപോണിക് തന്ത്രങ്ങള്‍ ഉപയോഗിക്കുന്ന പദ്ധതി അല്‍ ഖോറിന് സമീപമുള്ള അഗ്രിക്കോ ഫാമിലാണ് നടത്തുന്നത്.