Breaking News
ഖത്തറില്‍ തണുപ്പ് കൂടുന്നു, ജാഗ്രത പാലിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ തണുപ്പ് കൂടുന്ന പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അന്തരീക്ഷ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ .
വീടിനകത്തും പുറത്തും തണുപ്പിനെ പ്രതിരോധിക്കാന്‍ അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ചും ആവശ്യമായ വിറ്റാമിനുകളടങ്ങിയ ഭക്ഷണം കഴിച്ചുമാണ് തണുപ്പിനെ പ്രതിരോധിക്കേണ്ടത്. പ്രായമായവരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം.