Breaking News
തുര്‍ക്കി പ്രസിഡണ്ടുമായി ഖത്തര്‍ അമീര്‍ ഫോണില്‍ സംസാരിച്ചു
ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ പല പ്രവിശ്യകളിലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിലാണ് ടെലഫോണ്‍ സംഭാഷണം. ഭൂകമ്പത്തിന് ഇരയായവര്‍ക്ക് പ്രത്യേകം പ്രാര്‍ഥിച്ച അമീര്‍ ഖത്തറിന്റെ എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.