
3 ഭക്ഷണശാലകളിലെ പഴം, പച്ചക്കറി വിഭാഗം അടച്ചുപൂട്ടി വാണിജ്യ, വ്യവസായ മന്ത്രാലയം
ദോഹ: ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008ലെ നിയമം 8ലെ ആര്‍ട്ടിക്കിള്‍ 7 ലംഘിച്ചതിന് ഹസ്ം അല്‍ മര്‍ഖിയ, ലുസൈല്‍, ഓള്‍ഡ് എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ മൂന്ന് ഭക്ഷണശാലകളിലെ പച്ചക്കറി, പഴം വിഭാഗം അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാമിലി ഫുഡ് സെന്റര്‍, അബു ഖലീഫ ട്രേഡിംഗ് എന്നിവയിലെ പഴം, പച്ചക്കറി വിഭാഗമാണ് നടപടിക്ക് വിധേയമായത്.