Breaking News
ദേശീയ കായിക ദിനം, ഖത്തറില്‍ നാളെ പൊതു അവധി
അമാനുല്ല വടക്കാങ്ങര
ദോഹ: ദേശീയ കായിക ദിനം പ്രമാണിച്ച് നാളെ ചൊവ്വാഴ്ച (ഫെബ്രുവരി 14) ഖത്തറില്‍ പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ പ്രഖ്യാപിച്ചു.
2011ലെ അമീരി ഡിക്രി നമ്പര്‍ (80) പ്രകാരം എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്. ദേശീയ കായിക ദിനം ഖത്തറില്‍ പൊതു അവധിയാണ് .