മാധ്യമ രംഗത്ത് തൊഴില്‍ അധിഷ്ടിത പഠനത്തിന് അവസരമൊരുക്കി ഒലിവു സുനോ റേഡിയോ നെറ്റ് വര്‍ക്കും സെന്റ് തെരേസാസ് കോളേജും
അമാനുല്ല വടക്കാങ്ങര
ദോഹ. മാധ്യമ രംഗത്ത് തൊഴില്‍ അധിഷ്ടിത പഠനത്തിന് അവസരമൊരുക്കി ഒലിവു സുനോ റേഡിയോ നെറ്റ് വര്‍ക്കും സെന്റ് തെരേസാസ് കോളേജും .വിദ്യാര്‍ഥികള്‍ക്ക് മാധ്യമ രംഗത്തെ ഏറ്റവും പുതിയ സാധ്യതകളും ആശയങ്ങളും മാറ്റങ്ങളും ഉള്‍കൊണ്ടുള്ള ഒരുപുതിയ ആശയമാണ് ക്രോഡീകരിച്ചിരിക്കുന്നത് .
ദൃശ്യ -ശ്രവ്യ മാധ്യമങ്ങള്‍ക്കൊപ്പം ന്യൂ ഏജ് മീഡിയ പോഡ്കാസ്റ്റ് , കാണ്ടന്റ് ക്രീയേഷന്‍ തുടങ്ങിയ പലമേഖലകളിലുമുള്ള
പരിശീലന പരിപാടിയാണ് ഈ പ്രോഗ്രാമിലൂടെ ഒരുങ്ങുന്നത് .
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്റ്‌സ് മാധ്യമ മേഖലിയിലെത്തിക്കുന്ന പുതിയ മാറ്റങ്ങളും ഈ പരിശീലന പരിപാടിയുടെ ഭാഗമാകും .
ഖത്തറിലും കൊച്ചിയിലുമായിട്ടായിരിക്കും തിരഞ്ഞെടുക്കപെടുന്നവര്‍ക് പരിശീലനം ലഭിക്കുക .
എറണാകുളം സെയിന്റ് തെരാസാസ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ ഒലിവു സുനോ റേഡിയോ നെറ്റ്വര്‍ക്ക് കോ ഫൗണ്ടേഴ്‌സ് ആന്‍ഡ് മാനേജിങ് ഡയറക്ടറുമാരുമായ കൃഷ്ണകുമാറും അമീര്‍ അലിയും കോളേജ് മാനേജ്‌മെന്റുമായും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു .
ചടങ്ങില്‍ പ്രിസിപ്പല്‍ സിസ്റ്റര്‍ അല്‍ഫോന്‍സ് ജോസഫ് , മാനേജര്‍ സിസ്റ്റര്‍ വിനീത , ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്‌മെന്റ് പ്രീത എന്നിവര്‍ സംബന്ധിച്ചു.