
ഖത്തറില്‍ ട്രാഫിക് ദിശക്കെതിരെ വാഹനമോടിച്ച ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ട്രാഫിക് ദിശക്കെതിരെ വാഹനമോടിച്ച ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ട്രാഫിക് ദിശക്കെതിരെ ട്രക്ക് ഓടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. പ്രശ്‌നം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന്, ട്രക്ക് പിടിച്ചെടുക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
ഖത്തര്‍ നിയമപ്രകാരം, ട്രാഫിക് ദിശക്കെതിരെ വാഹനമോടിച്ചാല്‍ 3 മാസത്തേക്ക് വാഹനം പിടിച്ചെടുക്കാനും പിഴ ഈടാക്കാനും കഴിയും. ചില കേസുകളില്‍, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.