Archived ArticlesBreaking News
ഖത്തറിലെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച പൊതു അവധി
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച പൊതു അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) അറിയിച്ചു.
ക്യാബിനറ്റ് തീരുമാനമനുസരിച്ച് മാര്‍ച്ച് 5 എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് ട്വിറ്ററിലെ ക്യുസിബിയുടെ ഔദ്യോഗിക അക്കൗണ്ട് അറിയിച്ചു. 2009 ലെ മുപ്പത്തിമൂന്നാം നമ്പര്‍ കാബിനറ്റ് തീരുമാന പ്രകാരം മാര്‍ച്ചിലെ ആദ്യ ഞായറാഴ്ച എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക അവധിയായിരിക്കും.