
ഗോപാല്‍ജിക്കും സിദ്ധീഖ് ഹസന്‍ പള്ളിക്കരക്കും ലീല മാററ്റിനും യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം
ദോഹ. ഗോപാല്‍ജിക്കും സിദ്ധീഖ് ഹസന്‍ പള്ളിക്കരക്കും ലീല മാററ്റിനും യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം.
സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഗോപാല്‍ജി റോട്ടറി ക്‌ളബ്ബ് മുന്‍ പ്രസിഡണ്ട്, ബില്‍ഡേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍, ലവേര്‍സ് ഓഫ് മ്യൂസിക് തുടങ്ങി വിവിധ രംഗങ്ങളില്‍ സജീവമാണ്. അദ്ദേഹത്തിന്റെ പ്രഥമ ചെറുകഥ സമാഹാരമായ കൃഷ്ണ നീലിമയില്‍ ഒരു പച്ചപ്പൊട്ടായി രാധക്ക് കേരള സാഹിത്യ സമിതി പുരസ്‌കാരവും എസ്.കെ. പൊറ്റക്കാട് അവാര്‍ഡ് സമിതി പുരസ്‌കാരവും ലഭിച്ചു. സാഹിത്യ രംഗത്തെ സംഭാവനകള്‍ക്ക് അബ്രഹാം ലിങ്കണ്‍ എക്‌സലന്‍സ് അവാര്‍ഡ് നേടിയിട്ടുണ്ട്.
സാഹിത്യ രംഗത്തെ സംഭാവനകള്‍ക്ക് പുറമെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് തെരഞ്ഞെടുത്തതെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.
ഒമാനിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സിദ്ധീഖ് ഹസന്‍ പള്ളിക്കരയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ലോക കേരള സഭ അംഗം, ഇന്ത്യന്‍ സോഷ്യല്‍ ക്‌ളബ്ബ് മലബാര്‍ വിംഗ് കോ കണ്‍വീനര്‍, ഇന്ത്യന്‍ സ്‌കൂള്‍ മുലന്ത മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് തുടങ്ങി വിവിധ രംഗങ്ങളില്‍ സജീവമായ സിദ്ധീഖ് ഹസന്‍ പള്ളിക്കരയുടെ നേതൃത്വത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു.
അധ്യാപികയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകയുമായ ലീല മാററ്റ് ന്യൂയോര്‍ക്ക് സിറ്റി പരിസ്ഥിതി സംരക്ഷണ വകുപ്പിലെ ശാസ്ത്രജ്ഞയായും മികവ് തെളിയിച്ചിട്ടുണ്ട്. അമേരിക്കയിലെ വിവിധ പ്രവാസി വേദികളുടെ നേതൃസ്ഥാനം അലങ്കരിച്ച ലീലയുടെ ജനസേവന പ്രവര്‍ത്തനങ്ങളും കൂടി പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.
മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.