
Breaking News
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം: ഷാനവാസ് ബാവ പ്രസിഡണ്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്സ് ബോഡികളിലെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ പുതിയ പ്രസിഡണ്ടായി ഷാനവാസ് ബാവ തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ തെരഞ്ഞെടുപ്പില്‍
നിലവിലെ ജനറല്‍ സെക്രട്ടറി സാബിത് സഹീറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ഷാനവാസ് ബാവക്ക് 2026 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സാബിതിന് 1621 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ
മാനേജിംഗ് കമ്മറ്റി അംഗങ്ങളായി മുഹമ്മദ് കുഞ്ഞി ( 2099), വര്‍ക്കി ബോബന് ( 2066) , കുല്‍ദീപ് കൗര്‍ ( 1940), ദീപക് ഷെട്ടി ( 1864) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അസോസിയേറ്റഡ് ഓര്‍ഗനൈസേഷന്‍സ് പ്രതിനിധിയായി സമീര്‍ അഹ് മദാണ് തെരഞ്ഞെടുക്കപ്പെട്ടത്.



