സൗദി-ഇറാന്‍ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനെ ഖത്തര്‍ സ്വാഗതം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനും എംബസികള്‍ തുറക്കുന്നതിനുമുള്ള സൗദി അറേബ്യയും ഇറാനും തമ്മിലുള്ള കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്തു.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദ് രാജകുമാരനുമായി ഇന്നലെ ടെലിഫോണ്‍ സംഭാഷണം നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്നതായിരുന്നു കോള്‍.
സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനും രണ്ട് മാസത്തിനുള്ളില്‍ അവരുടെ എംബസികളും പ്രതിനിധികളും വീണ്ടും തുറക്കുന്നതും സജീവമാക്കുന്നതിന് പുറമെ സൗദി അറേബ്യ, ഇറാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ത്രികക്ഷി പ്രസ്താവനയെ ഖത്തര്‍ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അറിയിച്ചു. സുരക്ഷാ സഹകരണ ഉടമ്പടി, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ശാസ്ത്രം, സംസ്‌കാരം, കായികം, യുവജനം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള പൊതു ഉടമ്പടി മ്ഖലക്ക് ഗുണകരമാകും.