സൈബര്‍ തട്ടിപ്പുകള്‍ക്കും വഞ്ചനകള്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: സൈബര്‍ തട്ടിപ്പുകള്‍ക്കും വഞ്ചനകള്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം . സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഖത്തര്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തുകയും കുറ്റവാളികളുടെ പ്രോസിക്യൂഷനായി പ്രത്യേക സംവിധാനങ്ങളേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍ വകുപ്പുമായി സഹകരിച്ച് ‘സൈബര്‍ കുറ്റകൃത്യങ്ങളും പ്രതിരോധ രീതികളും’ എന്ന പേരില്‍ സംഘടിപ്പിച്ച വെബിനാറിലാണ് സൈബര്‍ തട്ടിപ്പുകള്‍ക്കും വഞ്ചനകള്‍ക്കുമെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
‘സൈബര്‍ കൊള്ളയില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ – ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കുക, തുടര്‍ച്ചയായ ബാക്കപ്പുകള്‍ സൂക്ഷിക്കുക, നിങ്ങളുടെ സിസ്റ്റങ്ങളും ആപ്ലിക്കേഷനുകളും അപ്ഡേറ്റ് ചെയ്യുക, മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഓണാക്കുക തുടങ്ങിയ നടപടികള്‍ ഈ രംഗത്ത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.