Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹാര്‍ട്ട് ഹോസ്പിറ്റലുമായി നിലവിലുള്ള പങ്കാളിത്തം തുടരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്റ്

ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹാര്‍ട്ട് ഹോസ്പിറ്റലുമായി നിലവിലുള്ള പങ്കാളിത്തം തുടരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്റ് അറിയിച്ചു. ‘നബ്ദ് (പള്‍സ്) എന്‍ഡോവ്മെന്റിലൂടെ ആവശ്യമുള്ള ഹൃദ്രോഗബാധിതരെ സഹായിക്കാനുള്ള പദ്ധതിയാണിത്. അര്‍ഹരായ രോഗികളുടെ പരിചരണത്തിനായി വകുപ്പിന്റെ എന്‍ഡോവ്‌മെന്റ് ഫണ്ട് സ്‌പോണ്‍സര്‍ ചെയ്യും.

ഹൃദ്രോഗികളുടെ ഗുരുതരമായ കേസുകളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നത് രോഗികള്‍ക്കുള്ള എന്‍ഡോവ്മെന്റ് ഫണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഡോവ്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍താനി വ്യക്തമാക്കി .

Related Articles

Back to top button