ലഹരി വിരുദ്ധ സന്ദേശം യുവജനങ്ങളിലേക്ക് എത്തിക്കണം: ഹുസൈന്‍ മടവൂര്‍

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ സംഘടിപ്പിച്ച ലീഡേഴ്സ് ഇഫ്താര്‍ മീറ്റ് കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈര്‍ വക്ര അധ്യക്ഷനായിരുന്നു.
ഇന്ത്യയിലും പ്രവാസ ലോകത്തും ലഹരി ഉപയോഗം ചെറുക്കാന്‍ ബോധവത്കരണ ക്യാംപയിനുകള്‍ അനിവാര്യമാണെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. യുവാക്കളുടെ ഇടയില്‍ ലഹരിവിരുദ്ധ സന്ദേശം കൂടുതല്‍ ശക്തമായി എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും, പ്രവാസ ലോകത്ത് നടക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ എ. പി. ആസാദ്, ഉണ്ണി ഒളകര, ഷൗക്കത്തലി ടി. എ. ജെ, സിയാദ് ഉസ്മാന്‍, മുനീര്‍ സലഫി, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് സി ഇ ഒ ശരീഫ് തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ പി. കെ. സ്വഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ ഹുസൈന്‍ മുഹമ്മദ് നന്ദി പറഞ്ഞു
ഭാരവാഹികളായ അക്ബര്‍ കാസിം, ജി. പി. കുഞ്ഞാലിക്കുട്ടി, മുഹമ്മദ് ലയിസ് കുനിയില്‍, നജീബ് അബൂബക്കര്‍,
കല്ലാദ് ഇസ്മായില്‍, സി കെ ശരീഫ് എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.