ഫൈസല്‍ കുപ്പായി അനുസ്മരണം, ഖത്തറിലെ മലയാളി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹയിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണമടഞ്ഞ ഫൈസല്‍ കുപ്പായി അനുസ്മരണം, ഖത്തറിലെ മലയാളി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. നിലംബൂര്‍ കൂട്ടം ഐസിസി അശോക ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ഖത്തറിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക കലാ രാഷ്ട്രീയ മേഖലകളിലെ നേതാക്കള്‍ സംബന്ധിച്ചത് ഫൈസല്‍ കുപ്പായി എന്ന കലാകാരനോടുള്ള സ്‌നഹാദരവുകള്‍ അടയാളപ്പെടുത്തുന്നതായിരുന്നു.
ഖത്തര്‍ നിലമ്പൂര്‍ കൂട്ടം പ്രസിഡന്റ് സന്ദീപ് ഗോപിനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആമുഖ പ്രസംഗം നടത്തിയ ഖത്തര്‍ നിലമ്പൂര്‍ കൂട്ടം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ പരേതനെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. യോഗത്തില്‍ നിലംബൂര്‍ കൂട്ടത്തിന്റെ നേതൃത്വത്തില്‍ ഫൈസല്‍ കുപ്പായി എന്ന അതുല്യ കലാകാരന്റെ കുടുംബത്തിനുള്ള സഹായ നിധി സ്വരൂപിക്കാനും തീരുമാനിച്ചു.
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ , ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ഉപദേശക സമിതി ചെയര്‍മാനും കെ.എം.സി.സി. പ്രസിഡണ്ടുമായ എസ്.എ എം. ബഷീര്‍,
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പസിഡന്റ് ഇ.പി. അബ്ദുറഹിമാന്‍ , ഒ. ഐ.സി.സി. ഗ്ലോബല്‍ സെക്രട്ടറി കെ.കെ. ഉസ്മാന്‍ ,ഐ.സി.സി അഡൈ്വസറി ബോര്‍ഡ് അംഗം അഷ്റഫ് ചിറക്കല്‍
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം മാനേജിംഗ് കമ്മറ്റി അംഗങ്ങളായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി കെ.വി ബോബന്‍ ,സംസ്‌കൃതി സെക്രട്ടറി ജലീല്‍, ഖത്തര്‍ നിലംബൂര്‍ കൂട്ടം രക്ഷാധികാരി എം.ടി. നിലംബൂര്‍ ,ഡോം ഖത്തര്‍ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട് , സമീല്‍ അബ്ദുല്‍ വാഹിദ് (ചാലിയാര്‍ ദോഹ) , മുഹമ്മദ് ഈസ (കെഎംസിസി), മെഹബൂബ് നാലകത്ത് (ഇല്‍ ഇഹ് സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്‍്മാന്), തീസീര്‍ അമീന്‍ (കള്‍ചറല്‍ ഫോറം) , ഡോ. ഷഫീഖ് താപ്പി (ഫ്രണ്ട്സ് മമ്പാട് ), മുഹമ്മദ് തൊയ്യിബ് (ഗായകന്‍), ജാബിര്‍ പി.എന്‍.എം, ജൈസല്‍ എളമരം ,മഞ്ജു മനോജ് എന്നിവര്‍ സംസാരിച്ചു .
ചടങ്ങില്‍ ഖത്തര്‍ നിലമ്പൂര്‍ കൂട്ടം ജനറല്‍ സെക്രട്ടറി മുഹമ്മദ് അബി സ്വാഗതവും , കള്‍ച്ചറല്‍ വിങ് സെക്രട്ടറി ശീതള്‍ പ്രശാന്ത് നന്ദിയും പറഞ്ഞു .
അനുശോചന യോഗത്തിനു നിലംബൂര്‍ കൂട്ടം അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ രാജേഷ് , ജെംഷി , ട്രഷറര്‍ സൈമണ്‍ സാമുവേല്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി .