മലയാളികള്‍ക്കായി റമദാന്‍ പ്രഭാഷണം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ഫൗണ്ടേഷനിലെ ഓക്‌സിജന്‍ പാര്‍ക്കില്‍ നാളെ (വെള്ളി )രാത്രി 9 മണിക്ക് മലയാളി സഹോദരങ്ങള്‍ക്കായി റമദാന്‍ പ്രഭാഷണം നടക്കും.
അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്മൂദ് ഇസ് ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍) സംഘടിപ്പിക്കുന്ന പരിപാടിയില്‍ യുവ പണ്ഡിതനും പ്രഭാഷകനുമായ ഡോ.അബ്ദുല്‍ വാസിഅ് ആണ് പൊതു പ്രഭാഷണം നിര്‍വഹിക്കുന്നത്.
മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇസ് ലാമിക് ജൂറിസ്പ്രൂഡന്‍സില്‍ പിഎച്ച്ഡി നേടിയ ഡോ. അബ്ദുള്‍ വാസിഅ്, കേരളത്തിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ശരീഅത്ത് ഫാക്കല്‍റ്റിയുടെ മുന്‍ ഡീനായിരുന്നു.
കേരള ഇസ്ലാമിക് സ്‌കോളേഴ്സ് കൗണ്‍സില്‍ അംഗവും ഖത്തറിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ (സിഐസി) ഗവേഷണ വിഭാഗമായ സെന്റര്‍ ഫോര്‍ സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ദോഹയുടെ (സിഎസ്ആര്‍ഡി) ഡയറക്ടറുമാണ്. ദോഹയിലെ അല്‍ മദ്രസ അല്‍ ഇസ് ലാമിയയുടെ പ്രിന്‍സിപ്പല്‍ കൂടിയാണ് ഡോ.വാസിഅ്.
പരിപാടിയില്‍ എല്ലാ മലയാളീ സഹോദരങ്ങളും പങ്കെടുക്കണമെന്ന് സി. ഐ. സി. പ്രസിഡണ്ട്, ഖാസിം ടി. കെ. ആവശ്യപ്പെട്ടു.