Breaking NewsUncategorized
വിജ്ഞാനത്തിന്റേയും സാഹിത്യത്തിന്റേയും പാരാവാരമാണ് അറബി ഭാഷ
അമാനുല്ല വടക്കാങ്ങര
ദോഹ. വിജ്ഞാനത്തിന്റേയും സാഹിത്യത്തിന്റേയും പാരാവാരമാണ് അറബി ഭാഷയെന്നും ആ മഹാ സമുദ്രത്തില്‍ നിന്നും അമൂല്യമായ പലതും നേടാനാകുമെന്നും ഖത്തര്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ ആതിഥേയത്വം വഹിച്ച ഡിസ്‌കവറി സെഷനില്‍ ടെഡിന്‍ അറബിക് ദോഹ ഉച്ചകോടിയിലെ പാനല്‍ലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
ബ്രസീല്‍, ജര്‍മ്മനി, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് പ്രാദേശിക ഭാഷ സംസാരിക്കുന്നവര്‍ പങ്കെടുത്ത ‘ഭാഷകളെക്കുറിച്ചുള്ള അറിവ് ജ്ഞാനത്തിലേക്കുള്ള വാതില്‍’ എന്ന സെഷന്‍ ഏറെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് പങ്കുവെച്ചത്.
