Uncategorized
കൃപ ചാരിറ്റീസ് റിലീഫ് പ്രവര്‍ത്തനം തുടങ്ങി
ദോഹ:പരിശുദ്ധവും പരിപാവനവുമായ പുണ്യ റമദാന്‍ മാസത്തില്‍ കൃപ ചാരിറ്റീസ് നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ ബിസിനസ് പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനും എബിഎന്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ ജെ.കെ. മേനോന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കൃപ ചാരിറ്റീസ് പ്രസിഡന്റ് ഇമാം കണിയാപുരം ഹാജി എ എം ബദറുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു, കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീര്‍ ബാബു,പ്രവാസി സാഹിത്യകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ മന്‍സൂര്‍ പള്ളൂര്‍, റിലീഫ് കമ്മിറ്റി കണ്‍വീനര്‍ ജഹാംഗീര്‍ ബീമാപള്ളി, പ്രദീപ് മധു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നോമ്പുകാലത്തെ ആരോഗ്യം എന്ന ലഘുലേഖയുടെ പ്രകാശനം ചടങ്ങില്‍ വെച്ച് ജെ കെ മേനോന്‍ നിര്‍വഹിച്ചു. മുഹമ്മദ് മാഹീന്‍ സ്വാഗതവും ആസിഫ് നന്ദിയും പറഞ്ഞു