ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട, രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു
അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സംശയം തോന്നിയ ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ 3,579.5 ഗ്രാം ഹാഷിഷ് കണ്ടെത്തിയതായി കസ്്റ്റംസ് ട്വീറ്റ് ചെയ്തു. സോപ്പ് പൊതിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെത്തിയത്.
