Uncategorized
ഖത്തറിലെ ജനസംഖ്യ മുപ്പത് ലക്ഷം കവിഞ്ഞു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ജനസംഖ്യ മുപ്പത് ലക്ഷം കവിഞ്ഞു . ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ഡാറ്റയുടെ വേള്‍ഡോമീറ്റര്‍ വിപുലീകരണത്തെ അടിസ്ഥാനമാക്കി, 2023 ഏപ്രില്‍ 3 തിങ്കളാഴ്ച വരെ ഖത്തറിലെ ജനസംഖ്യ 3,014,631 ആണ്.
പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കനുസരിച്ച് 2023 മാര്‍ച്ചില്‍ ഖത്തര്‍ ജനസംഖ്യ 3,005,069 ആയിരുന്നു. ഇതില്‍ 2,162,870 പുരുഷന്മാരും 8,42,199 സ്ത്രീകളുമാണ് .